വിദ്യാർത്ഥികൾക്കൊപ്പം ആടിത്തിമിർത്ത് മഞ്ജു വാര്യർ; വീഡിയോ

ചിപ്പി പീലിപ്പോസ്
ശനി, 30 നവം‌ബര്‍ 2019 (10:30 IST)
വിദ്യാർത്ഥികൾക്കൊപ്പം ഡാൻസ് ചെയ്യുന്ന മലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. സിബി മലയിൽ സംവിധാനം ചെയ്ത് 1998–ൽ പുറത്തിറങ്ങിയ ‘പ്രണയവർണങ്ങൾ’ എന്ന ചിത്രത്തിലെ കണ്ണാടിക്കൂടും കൂട്ടി…. എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് മഞ്ജു ചുവടുവയ്ക്കുന്നത്.
 
തേവര സേക്രട്ട് ഹാർട്ട് കോളേജിലെ യൂണിയൻ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലാണ് താരത്തിന്റെ പ്രകടനം. സ്കൂളുകളിലും കോളേജുകളിലും എത്തുന്ന പല പ്രമുഖരും തങ്ങളുടെ കലാലയകാലം ഓര്‍ത്തെടുക്കുകയും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അല്പം കൗതുകത്തിന് തയാറാകുകയും ചെയ്യാറുണ്ട്. 
 
വേദിയിലേക്ക് കുട്ടികള്‍ ക്ഷണിച്ചപ്പോള്‍ യാതൊരു താരപരിവേഷവുമില്ലാതെ എത്തിയ മഞ്ജു വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം നൃത്തം ചവിട്ടുകയായിരുന്നു. മഞ്ജു തന്റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article