മഞ്ജു വാര്യര്‍ രാഷ്‌ട്രീയത്തിലേക്ക് ?; കോണ്‍ഗ്രസുമായി സഹരിക്കുമെന്ന് റിപ്പോര്‍ട്ട്

Webdunia
വെള്ളി, 25 ജനുവരി 2019 (14:49 IST)
2019ലെ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് വേണ്ടി പ്രചരണ നടി മഞ്ജു വാര്യർ പ്രചരണ രംഗത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നടി ആഗ്രഹം പ്രകടിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം.

രഷ്‌ട്രീയത്തിലിറങ്ങുന്നത് സംബന്ധിച്ച് കോൺഗ്രസിന്റെ ഉന്നത നേതൃത്വവുമായി മഞ്ജു സംസാരിച്ചതയും തൃശൂര്‍ മണ്ഡലത്തില്‍ സീറ്റ് ആവശ്യപ്പെട്ടുവെന്നുമാ‍ണ് റിപ്പോര്‍ട്ട്. എന്നാല്‍ മഞ്ജുവിന് സീറ്റു നല്‍കേണ്ടയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.  

മഞ്ജു പ്രചാരണത്തിനിറങ്ങിയാല്‍ കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്. അതേസമയം, പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ മഞ്ജു തയ്യാറായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article