‘അസാധ്യ മനുഷ്യനാണ് മമ്മൂക്ക, സാധന ഒരു ദുൽഖർ ഫാൻ’- അമുദവനെ കാണാൻ പാപ്പായും കുടുംബവും

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (07:35 IST)
പേരന്‍പിലെ മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ചിത്രത്തിന്റെ അമുദവന്റെ മകളായി അഭിനയിച്ച സാധന. ഇപ്പോഴിതാ മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെയും ദുല്‍ഖറിനെയും കണ്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സാധനയും കുടുംബവും. സാധനയുടെ അച്ഛന്‍ ശങ്കരനാരായണന്‍ വെങ്കടേഷാണ് ഫേസ്ബുക്കിലൂടെ മമ്മൂട്ടിയുടെ കുടുംബവുമായി ചെലവഴിച്ച നിമിഷങ്ങൾ പങ്കുവെച്ചത്.
 
ശങ്കരനാരായണന്‍ വെങ്കടേഷ് പറയുന്നു:
 
മമ്മൂക്ക ഒരു യഥാർത്ഥ മനുഷ്യനാണ്. എന്നേയും എന്റെ ഫാമിലിയേയും കുടുംബത്തിലേക്ക് ക്ഷണിച്ചതിനു അദ്ദേഹത്തോട് ആദ്യമേ നന്ദി അറിയിക്കട്ടേ. ഈ വരവിൽ ദുൽഖർ സൽമാനെ നേരിൽ കാണാൻ കഴിഞ്ഞു. ഒരു മണിക്കൂറോളം അദ്ദേഹം ഞങ്ങൾക്കൊപ്പം ചിലവഴിച്ചു. ചെല്ലപ്പ(സാധന) ദുൽഖറിന്റെ വലിയ ഫാനാണ്. ദുല്‍ഖറിന്റെ വിനയം ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. റാമിനെയും സാധനയെയും പ്രശംസിച്ചു. മമ്മൂട്ടി സാറും വളരെ സന്തോഷവാനായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. 
 
എല്ലാവരും ചേര്‍ന്ന് ഒരു വലിയ കുടുംബമായിരിക്കുന്നതായി തോന്നി തിരികെ പോരുമ്പോള്‍. ഇതാണ് പേരന്‍പിന്റെ പേരില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡെന്ന് തോന്നുന്നു. ഈ ദിവസം വര്‍ഷങ്ങളോളം ഞങ്ങള്‍ ഓര്‍ത്തുവെക്കും. ഇതെല്ലാം ഒരാള്‍ ഉള്ളതുകൊണ്ട് മാത്രം സാധിച്ചതാണ്. സംവിധായകന്‍ റാം.. അദ്ദേഹത്തിനോടുള്ള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല. സ്‌നേഹം നിറഞ്ഞ ഒരു ലോകത്തിലാണ് നമ്മളെല്ലാം ഉള്ളതെന്ന് തോന്നുന്നു.."

അനുബന്ധ വാര്‍ത്തകള്‍

Next Article