മലയാളികളുടെ മമ്മൂക്ക, തമിഴ് ജനതയുടെ അഴകൻ! - എത്ര ടേക്ക് എടുത്താലും പ്രശ്നമില്ലെന്ന് സാധനയോട് മമ്മൂട്ടി!

ഞായര്‍, 10 ഫെബ്രുവരി 2019 (13:20 IST)
പേരൻപ് കണ്ടവർക്ക് അതിലെ പാപ്പായെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല. അത്രമേൽ ആഴത്തിൽ പാപ്പ പ്രേക്ഷകനെ പിടിച്ചുലയ്ക്കുകയാണ്. റാമിന്റെ തന്നെ തങ്കമീൻ‌ങ്കൾ എന്ന ചിത്രത്തിലൂടെയാണ് സാദന സിനിമയിലേക്ക് വന്നത്. റാമിന്റെ തന്നെ പേരൻപിലും സാദനയെ തിരഞ്ഞെടുത്തത് ഏറ്റവും നല്ല ചോയ്സ് ആണെന്ന് ഉറപ്പിക്കാം. 
 
10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ചെയ്ത തമിഴ് ചിത്രമാണ് പേരൻപ്. അമുദവനും പാപ്പായും പ്രേക്ഷകന്റെ നെഞ്ചിൽ ഇടം ‌പിടിച്ചിട്ട് 10 ദിവസം പിന്നിട്ടിരിക്കുന്നു. മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം തുറന്നു പറയുകയാണ് സാദന. 
 
മമ്മൂട്ടി സാറിനൊപ്പം അഭിനയിക്കുകയെന്നത് ഒരുപാടു പേർക്കു ലഭിക്കുന്ന അവസരമല്ല. എനിക്ക് ആദ്യം പേടിയായിരുന്നുവെന്ന് സാദന മനോരമ ഓൺലൈനോട് പറഞ്ഞു. സാധനയുടെ ഭയം കണ്ട് എന്തിനാണ് പേടിക്കുന്നതെന്ന് റാം ചോദിച്ചപ്പോൾ ‘അദ്ദേഹം ഒറ്റ സീനിൽ പക്കാആകും, ഞാൻ പക്ഷേ കൂടുതൽ ഷോട്സ് എടുക്കേണ്ടി വന്നാലോ‘ എന്ന് താരം മറുപടി നൽകി.
 
എന്നാൽ, സാധനയുടെ ഭയം വെറുതേയായിരുന്നു. ‘മൂന്നാം ദിവസം അദ്ദേഹം പറഞ്ഞു, എത്ര ഷോട്സ് വേണമെങ്കിലും ട്രൈ ചെയ്തോളൂ, ഞാൻ കൂടെ ചെയ്തോളാം’’ അത്രയും ഫ്രണ്ട്‌ലി ആയിരുന്നു. അതു മാത്രമല്ല, അദ്ദേഹം കാണാൻ എത്ര ഹാൻഡ്സം ആണ്. തമിഴിൽ അദ്ദേഹത്തെ വിളിക്കുന്നത് അഴകൻ എന്നല്ലേ. എത്ര ശരിയാണത്. ഒരു പത്തടി ദൂരെ നിന്നാൽപോലും അദ്ദേഹത്തിന്റെ ഗ്ലാമറിനു മുന്നിൽ നമ്മളെ കാണില്ല‘- താരം വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍