ലോക്സഭാ തെരഞ്ഞെടുപ്പ്: ബംഗാളിൽ ബൂത്തിന് നേരെ ബോംബേറ്, പഞ്ചാബിൽ ഒരാൾ കൊല്ലപ്പെട്ടു

Webdunia
ഞായര്‍, 19 മെയ് 2019 (13:28 IST)
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിൽ പഞ്ചാബിലും പശ്ചിമ ബംഗാളിലും വ്യപക അക്രമം. പഞ്ചാബിലെ ഖാദൂർ സാഹിബ് മണ്ഡലത്തിൽ സംഘർഷത്തെ തുടർന്ന് വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്ന കോൺഗ്രസ് പ്രവർത്തകൻ കൊല്ലപെട്ടു. കോൺഗ്രസ്-അഗാലിദൾ പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവിൽ ഏറ്റുമുട്ടി. 
 
പശ്ചിമ ബംഗാളിൽ സ്ഥിതി ഗുരുതരമാണ്. ബംഗാളിലെ ബാസിർഹട്ടിലെ പോളിംഗ് ബൂത്തിലേക്ക് ബോംബേറുണ്ടായി. തൃണമൂൽ-ബി ജെ പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ബി ജെ പി തൃണമൂൽ പാർട്ടി ഓഫീസുകൾക്ക് നേരെയും ആക്രമണം ശക്തമാണ്. ബസിർഹട്ടിൽ തൃണമൂൽ ബൂത്തുകൾ പിടിച്ചെടുത്തതായാണ് ബിജെപിയുടെ ആരോപണം. 
 
നൂറോളം ബി ജെ പി പ്രവർത്തകരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വോട്ട് ചെയ്യാൻ അനുവദിച്ചില്ല എന്ന് ബി ജെ സ്ഥാനാർത്ഥി സായന്ദ് ബസു ആരോപണം ഉന്നയിച്ചിട്ടുണ്ട്. സംഘർഷങ്ങൾ കണക്കിലെടുത്ത് വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു. 59 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 25.47 ശതമാനം പോളിംഗാണ് ഏഴാം ഘട്ടത്തിൽ ഇതേവരെ രേഖപ്പെടുത്തിയിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article