'പിടിച്ചത് കഞ്ചാവ് ചെടിയല്ല കാട്ടുപാവലാണ്' തന്റെ മകനെ വിട്ടയക്കണമെന്ന് ഒരു വല്യമ്മ

ഞായര്‍, 19 മെയ് 2019 (11:34 IST)
പെരുവ: വീട്ടിൽ കഞ്ചാവ് ചെടി വളർത്തി എന്ന കേസിൽ കൊച്ചുമകനെ മനപ്പൂർവം ജയിലിലാക്കി എന്ന പരാതിയുമായി പെരുവ മാവേലിക്കര ഏലിയാമ്മ മത്തായി, കഞ്ചാവ് ചെടി എന്ന പേരിൽ എക്സൈസ് വീട്ടിൽ നിന്നും പറച്ചുകൊണ്ടുപോത് കാട്ടു പാവലാണ് എന്നാണ് വല്യമമ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
 
വീട്ടിൽ കഞ്ചാവ് ചെടി വളർത്തി എന്നാരോപിച്ച് കൊച്ചുമകൻ മാത്യൂസ് റോയിസിനെ അടുത്തിടെയാണ് കടുത്തുരുത്തി എക്സൈസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കൊച്ചുമകനെ പ്രദേശത്തുള്ള ഒരു ഉദ്യോഗസ്ഥൻ കള്ളക്കേസിൽ കുടുക്കിയതാണ് എന്ന് ഏലിയാമ്മ പരാതിയിൽ പറയുന്നു,
 
കൊച്ചുമകനെ കള്ളക്കേസിൽ കുടുക്കുന്നതിനായി പല തവണ എക്സൈസ് വീട്ടിൽ റെയിഡ് നടത്തിയിട്ടുണ്ട് എന്നും എന്നാൽ ഒരിക്കൽപോലും ഒന്നും കണ്ടെത്തിയിട്ടില്ല എന്നും ഇവർ പറയുന്നു. കാട്ടു പാവലാണ് കഞ്ചാവ് ചെടി എന്ന പേരിൽ എക്സൈസ് പറിച്ചുകൊണ്ടുപോയത്. അയൽക്കാർ ഉൾപ്പടെ ഇക്കാര്യം പറഞ്ഞിട്ടും എക്സൈസ് ഇത് കൂട്ടാക്കിയില്ല. കൊച്ചുമകന് ജാമ്യംപോലും കിട്ടാത്ത അവസ്ഥയാണെന്നും ഏലിയാമ്മ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍