ജിതേഷ് പട്ടേൽ എന്ന യുവാവാണ് അച്ഛൻ പ്രഹ്‌ളാദ് പട്ടേലിനെ കൊലപ്പെടുത്തിയത്. ബിസിനസിലെ ഉത്തരവദിത്വങ്ങൾ പിതാവ് തനിക്ക് കൈമാറും എന്നാണ് ജിതേഷ് കരുതിയിരുന്നത്, എന്നാൽ ഇതുണ്ടാകാതെ വന്നതോടെ ജിതേഷിന് പിതാവിനോട് പകയുണ്ടായിരുന്നു. ഇതോടെ പിതാവിനെ കൊലപ്പെടുത്തി ബിസിനസ് തന്റെ വരുതിയിലക്കാൻ ജിതേഷ് തീരുമാനിച്ചു. രൺറ്റ് ഫാക്ടറികൾ സ്വന്തമാക്കുകയായിരുന്നു ജിതേഷിന്റെ ലക്ഷ്യം.
ഫാക്ടറിയിലെത്തിയ പ്രഹ്‌ളാദിനെ തലക്കടിച്ച് കൊലപ്പെടുത്തി ശേഷം മൃതദേഹം ഫാക്ടറിയിൽ വച്ചു തന്നെ കത്തിച്ചു. പിതാവിന്റെ മൊബൈൽ ഫോൺ ജിതേഷ് തന്നെ നശിപ്പിച്ചു, ശേഷം അച്ഛനെ കാണാനില്ലെന്നു കാട്ടി ഇയാൾ പൊലീസിൽ പരാതി നൽകി. പൊലീസ് സി സി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ ഒരാളായ സഞ്ജെയ് പിടിയിലാവുകയായിരുന്നു. സഞ്ജെയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മറ്റു രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.