പ്രണയ വിവാഹത്തിന്റെ പേരിൽ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി ജോസഫി (23)നെ കൊലപ്പെടുത്തിയ സംഭവത്തില്‍ നീനുവിന്റെ പിതാവിനും പങ്കെന്ന് സംശയം.
വ്യക്തമായ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. 13 പേരടങ്ങുന്ന സംഘമാണ് കെവിനെ കൊലപ്പെടുത്താന്‍ കൂട്ടു നിന്നത്. ഇവരില്‍ ഭൂരിഭാഗം പേരും നീനുവിന്റെ ബന്ധുക്കളാണ്. ഭീഷണപ്പെടുത്തി കെവിനെ ഈ ബന്ധത്തില്‍ നിന്നും പിന്മാറ്റുകയായിരുന്നു ലക്ഷ്യം.
സംഭവത്തിന് മുമ്പ് പ്രതികള്‍ കോട്ടയത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചിരുന്നു. ഇതിനായി പ്രാദേശിക സംഹായം പ്രതികള്‍ക്ക് ലഭിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. കൊലാപാതകത്തിന്റെ സൂത്രധാരന്‍ നീനുവിന്റെ സഹോദരന്‍ ഷൈനു ചാക്കോ ആണെന്ന് പിടിയിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
കെവിനെ ആക്രമിക്കാനുള്ള പദ്ധതിയേക്കുറിച്ച് നീനുവിന്റെ പിതാവിനും മാതാവിനും അറിയാമായിരുന്നുവെന്നും പ്രതികള്‍ വ്യക്തമാക്കി.
അതേസമയം, കെവിന്റെ പോസ്റ്റ്മോർട്ടം ഇന്നു കോട്ടയം മെഡിക്കൽ കോളജിൽ നടക്കും. പോസ്റ്റ്മോർട്ടം നടപടികളെല്ലാം വിഡിയോയിൽ പകർത്തും. പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമാകാന്‍ സാധിക്കു.
മൃതദേഹം ഇന്നുച്ചയ്ക്കു 12 മണിയോടെ നട്ടാശേരിയിലെ വീട്ടിലെത്തിക്കും. പൊതുദർശനത്തിനു ശേഷം വൈകിട്ടു മൂന്നിനു നല്ലിടയൻ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.