കെവിന്റെ കൊലപാതകം: പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകം - കോട്ടയത്ത് ഹര്‍ത്താല്‍ ആരംഭിച്ചു

Webdunia
ചൊവ്വ, 29 മെയ് 2018 (07:25 IST)
പ്രണയ വിവാഹത്തിന്റെ പേരിൽ ക്വട്ടേഷൻ സംഘം നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി ജോസഫി (23)നെ തട്ടിക്കൊണ്ടു​​പോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചു യുഡിഎഫും ബിജെപിയും കോട്ടയം ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

ജില്ലയില്‍ ബസുകളൊന്നും സര്‍വീസ് നടത്തുന്നില്ല. കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്‌ത ഹര്‍ത്താലിന് കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസ്,  കേരള പുലയർ മഹാസഭ ജില്ലാ കമ്മിറ്റി,  അഖില കേരള ചേരമർ ഹിന്ദുമഹാസഭ എന്നിവർ ഹർത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കെവിന്റെ പോസ്റ്റ്മോർട്ടം ഇന്നു കോട്ടയം മെഡിക്കൽ കോളജിൽ നടക്കും. പോസ്റ്റ്മോർട്ടം നടപടികളെല്ലാം വിഡിയോയിൽ പകർത്തും. പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാ‍ത്രമെ മരണം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമാകാന്‍ സാധിക്കു.

മൃതദേഹം ഇന്നുച്ചയ്ക്കു 12 മണിയോടെ നട്ടാശേരിയിലെ വീട്ടിലെത്തിക്കും. പൊതുദർശനത്തിനു ശേഷം വൈകിട്ടു മൂന്നിനു നല്ലിടയൻ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article