കെവിന്റെ കുടുംബത്തിന് കൈത്താങ്ങായി സർക്കാർ; നീനുവിന്റെ പഠനം ഏറ്റെടുത്തു, കുടുംബത്തിന് 10 ലക്ഷം

Webdunia
ബുധന്‍, 13 ജൂണ്‍ 2018 (11:21 IST)
കോട്ടയത്ത് പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ ക്രൂര പീഡനത്തിനൊടുവിൽ പുഴയിൽ വീണ് മുങ്ങിമരിച്ച കെവിൻ ജോസഫിന്റെ കുടുംബത്തിന് കൈത്താങ്ങായി സർക്കാർ. കെവിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 
 
കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കാനും കെവിന്റെ ഭാര്യയായ നീനുവിന്റെ ഇനിയുള്ള പഠനത്തിന്റെ മുഴുവൻ ചിലവും ഏറ്റെടുക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കെവിന്റെ കുടുംബത്തിന് വീട് വയ്ക്കാനുള്ള സഹായവും സര്‍ക്കാര്‍ നല്‍കും.
 
സ്വന്തമായി ഒരു വീടു പോലുമില്ലാത്ത കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു കൊലപ്പെട്ട കെവിന്‍. വാടവീട്ടിലാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ഇവർ താമസിക്കുന്നത്. കെവിന്‍റെ പിതാവ് ജോസഫിനുള്ള ടൂവീലര്‍ വര്‍ക്ഷോപ്പിലെ വരുമാനമാണ് കുടുംബത്തിന്റെ ഇപ്പോഴുള്ള ഏക ഉപജീവന മാര്‍ഗം.

അനുബന്ധ വാര്‍ത്തകള്‍

Next Article