‘പ്രതിഫലം രണ്ടും മൂന്നും കോടി, കട ഉദ്ഘാടനത്തിന് 30ലക്ഷം, പക്ഷേ സഹായിക്കില്ല’; യുവനടന്മാര്‍ക്കെതിരെ ആഞ്ഞടിച്ച് ഗണേഷ്

Webdunia
തിങ്കള്‍, 27 ഓഗസ്റ്റ് 2018 (19:06 IST)
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാത്ത യുവ നടന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍ എംഎല്‍എ.

ഒരു സിനിമയ്‌ക്ക് രണ്ടും മൂന്നും കോടി രൂപ പ്രതിഫലം വാങ്ങുന്ന ചില യുവ നടന്മാര്‍ കേരളത്തിനൊരു ദുരിതം വന്നപ്പോള്‍ സഹായിച്ചില്ല. അവരെയൊന്നും ഇപ്പോള്‍ കാണാന്‍ പോലുമില്ല. അഞ്ച് ദിവസത്തേക്ക് 35 ലക്ഷം രൂപ വാങ്ങുന്ന ചില ഹാസ്യ നടന്മാരെയും കാണിനില്ലെന്ന് താരങ്ങളുടെ പേര് പറയാതെ ഗണേഷ് വ്യക്തമാക്കി.

സുരാജ് വെഞ്ഞാറമൂടിനെ പോലെയുള്ള പാവങ്ങള്‍ സഹായങ്ങളുമായി രംഗത്ത് വന്നു. അദ്ദേഹമൊന്നും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനല്ല. എന്നാല്‍, അഞ്ച് ദിവസത്തേക്ക് 35 ലക്ഷം രൂപ വാങ്ങുന്ന ചില ഹാസ്യ നടന്മാന്‍ ഈ ഘട്ടത്തിലും സഹായിക്കാന്‍ മനസ് കാണിക്കുന്നില്ലെന്നും ഗണേഷ് പറഞ്ഞു.

നല്ല മനസുള്ളവര്‍ ഇപ്പോഴും ലോകത്തുണ്ടെങ്കിലും അവരെ തിരിച്ചറിയുന്നില്ല. കുഴപ്പക്കാരെ മാത്രമെ നാം കാണുന്നുള്ളൂ. നിശബ്ദരായി സഹായിക്കുന്നവരും നമുക്കിടയിലുണ്ട്. ഒരു കട ഉദ്ഘാടനം ചെയ്യാന്‍ 30ലക്ഷം വരെ വാങ്ങുന്ന നടന്മാര്‍ നമുക്കിടെയിലുണ്ട്. ആ പണമെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ മനസ് കാണിക്കണെമെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

മലയാളികളുടെ സ്‌നേഹത്തിന്റെ പങ്ക് പറ്റുന്ന ചില നടന്മാര്‍ മാത്രമാണ് സഹായഹസ്തവുമായി എത്തിയത്. കോടി കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന നടന്മാര്‍ ഒരു സഹായവും നല്‍കാതിരുന്നത് മോശമാണ്. സംഭാവന നല്‍കിയവരുടെ ലിസ്‌റ്റ് പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും കുരിയോട്ടുമല ആദിവാസി ഊരുകളിൽ ഓണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കവെ ഗണേഷ് തുറന്നടിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article