വാക്ക് പാലിച്ച് വിനയന്‍; ജൈസലിന് സ്‌നേഹ സമ്മാനവുമായി അദ്ദേഹം നേരിട്ടെത്തി
സംസ്ഥാനത്തെ ദുരിതത്തിലാഴ്‌ത്തിയ പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ റബർ ഡിങ്കിയിലേക്കു ചവിട്ടിക്കയറാൻ ചെളിവെള്ളത്തിൽ മുട്ടുകുത്തിനിന്ന് സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജൈസലിന് സമ്മാനവുമായി സംവിധായകൻ വിനയൻ.
മലപ്പുറം താനൂര്‍ സ്വദേശിയും മത്സ്യത്തൊഴിലാളിയായ ജൈസലിന് ഒരു ലക്ഷം രൂപ സമ്മാനമായി വിനയന്‍ നല്‍കി. വിനയന്‍ നേരിട്ടാണ് സമ്മാനം നല്‍കിയത്.
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജൈസലിന് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നതായി വിനയന്‍ അറിയിച്ചിരുന്നു. ജീവന്‍ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഒരു പ്രോല്‍സാഹനമാകുമെന്ന് ഞാന്‍ കരുതുന്നുവെന്നുമായിരുന്നു വിനയന്‍ പറഞ്ഞിരുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകളടക്കമുള്ളവര്‍ക്ക് ബോട്ടിലേക്ക് കയറാനായി ചെളിവെള്ളത്തില്‍ മുട്ടുകുത്തി നിന്ന് കൊടുത്ത ജൈസലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലും രാജ്യാന്തര മാധ്യമങ്ങളിലും ഇടം നേടിയിരുന്നു.