മണ്ണിടിച്ചിലും പേമാരിയും; ശനിയാഴ്‌ചയും ട്രെയിനുകള്‍ ഓടില്ല - റദ്ദാക്കിയ ട്രെയിനുകള്‍ ഇവയെല്ലാം
വെള്ളി, 17 ഓഗസ്റ്റ് 2018 (19:10 IST)
പ്രളയക്കെടുതി രുക്ഷമായി തുടരുന്നതിനാല്‍ സംസ്ഥാനത്തെ റോഡ് - റെയില്‍ ഗതാഗതം താറുമാറായി.
മണ്ണിടിച്ചിലും പേമാരിയും രൂക്ഷമായ സാഹചര്യത്തിലാണ് തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ എല്ലാ സുവിധ, സ്‌പെഷ്യല്‍ സര്‍വീസുകളും റദ്ദാക്കി.
അതേസമയം, തിരുവനന്തപുരം - എറണാകുളം റൂട്ടില്‍ ആലപ്പുഴ വഴി കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കും. തിരുവനന്തപുരം - നാഗര്‍കോവില്‍ - തിരുനല്‍വേലി റൂട്ടിലും സര്‍വീസ് നടത്തും.
എറണാകുളം - കോട്ടയം- തിരുവനന്തപുരം പാതയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിച്ചില്ല. ഈ റൂട്ടില്‍ നാളെ വരെയുള്ള എല്ലാ സര്‍വീസും റദ്ദാക്കി. എറണാകുളം - ഷൊര്‍ണൂര് - പാലക്കാട് ഈ റൂട്ടിലെയും എല്ലാ സര്‍വീസും നാളെവരെ റദ്ദാക്കി.