സ്റ്റേഷനിലെ തൊണ്ടിമുതൽ തൂക്കി വിറ്റ സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പിടിച്ചെടുത്ത മണൽ ലോറി തൂക്കി വിറ്റതിനാണ് എഎസ്‌ഐ ഉള്‍പ്പെടെ അഞ്ച് പേരെ സസ്പെന്‍ഡ് ചെയ്തത്. കെജെ മാത്യു, നവാസ്, രമേശന്‍, റിജോ നിക്കോളാസ്, സജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ലോറി കത്തിയെന്ന വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും അത്തരമൊരു സംഭവം നടന്നിട്ടും കേസെടുക്കാതെ അത് മറച്ചുവെച്ച ശേഷം തൊണ്ടിമുതല്‍ മറിച്ച് വിറ്റുയെന്നുമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ലോറി പൊലീസുകാര്‍ തന്നെയാണ് ആക്രിക്കടയിലെത്തിച്ചതെന്ന് കടയുടമയും മൊഴി നല്‍കി. എന്നാല്‍ സംഭവം എസ്‌ഐയെ അറിയിച്ചിരുന്നുവെന്നാണ് നടപടിക്ക് വിധേയനായ എഎസ്‌ഐയുടെ നിലപാട്.