‘മോനെ ഗോസ്വാമി നീ തീർന്നു‘; അര്‍ണബിന് കിടിലന്‍ മറുപടിയുമായി അജു വര്‍ഗ്ഗീസ്
മലയാളികളെ അധിക്ഷേപിച്ച റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ പരിഹസിച്ച് നടൻ അജു വർഗീസ്. ‘മോനെ ഗോസ്വാമി നീ തീർന്നു‘ എന്നായിരുന്നു താരം ഫേസ്‌ബുക്കിലൂടെ കുറിച്ചത്. ഇതിനെ പിന്തുണച്ചും എതിര്‍ത്തും നിരവധിപേര്‍ അഭിപ്രായമിട്ടിട്ടുണ്ട്.
അര്‍ണാബിനെതിരെ പോസ്റ്റിട്ട അജുവിനോട് നിങ്ങളോട് ഉള്ള ആരാധന പോയി എന്ന് ഒരു വ്യക്തി പറഞ്ഞിരുന്നു. ഇയാളോട് കേരളത്തെ മറന്നൊരു ആരാധന വേണോ എന്നും അജു ചോദിച്ചു.
‘ഒരു ദുരന്തം വന്നപ്പോൾ കൂടെ കൈ പിടിച്ചു കട്ടക്ക് കൂടെ നിന്നവരാ ഞങ്ങൾ മലയാളികൾ കൂടെ ഇവിടുത്തെ ഞങ്ങളുടെ മാധ്യമങ്ങളും. അന്നൊന്നും ഒരു ദേശിയ മാധ്യമവും ഇത്രേ ഉറക്കെ ശബ്ദിച്ചു കണ്ടും ഇല്ല കെട്ടും ഇല്ല. ഇന്ന് അത് അതിജീവിച്ചു വരുമ്പോൾ ശെരിയാ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും പക്ഷെ അത് ഞങ്ങൾ തമ്മിൽ തമ്മിൽ പറഞ്ഞു തീർക്കും, അവിടെ വാഴ വെട്ടാൻ വരരുത്. ഇത് പറയാൻ ഒരു പാർട്ടി മെംബെര്ഷിപ്പും വേണ്ട, മലയാളി ആയാൽ മതി‘ എന്നും അജും ഫേസ്‌ബുക്കില്‍ കുറിച്ചിട്ടുണ്ട്.