അഭിഭാഷകനായി ശേഷം മലയാളികളുടെ സ്വകാര്യ അഹങ്കാരമായി, എന്നാൽ മമ്മൂട്ടി ആകുന്നതിന് മുമ്പുള്ള മുഹമ്മദ് കുട്ടി ഇങ്ങനെയൊന്നും അല്ലായിരുന്നു!

ഞായര്‍, 26 ഓഗസ്റ്റ് 2018 (11:57 IST)
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സിനിമയിലായാലും ജീവിതത്തിലായാലും അത് അങ്ങനെതന്നെയാണ്. അഹങ്കാരിയെന്നും ജാഡക്കാരനെന്നും മമ്മൂട്ടിയെ വിളിക്കുന്നവരുണ്ട്. എന്നാൽ അങ്ങനെ വിളിച്ചവർക്ക് തന്നെ അത് മാറ്റി പറയേണ്ടിയും വന്നിട്ടുണ്ട്. മലയാളികളുടെ ഇഷ്‌ടതാരമായും അഭിഭാഷകനായും തിളങ്ങാൽ മമ്മൂട്ടിയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.
 
സിനിമയിൽ വരുന്നതിന് മുമ്പ് അഭിഭാഷകനായിരുന്നു നമ്മുടെ ഇക്ക. എന്നാൽ അഭിനയും വക്കീൽ പണിയും അല്ലാതെ വേറെ ഒരു മേഖലയിലും താരം തിളങ്ങിയിരുന്നു. ഇത് വളരെ ചുരുക്കം പേർക്ക് മാത്രമേ അറിയുള്ളൂ. ‘മഞ്‌ജയ്’ എന്ന പേരിൽ മമ്മൂട്ടി ആദ്യകാലങ്ങളിൽ ഒരുപാട് കഥകൾ എഴുതിയിരുന്നു. ആർക്കും അധികം അറിയാതൊരു സത്യം. ഒരു അഭിമുഖത്തിൽ മമ്മൂട്ടി അത് സമ്മതിക്കുകയും ചെയ്‌തിട്ടുണ്ട്.
 
‘യമുന’ എന്ന മാസികയിലാണ് ‘മഞ്‌ജയ്’ എന്ന പേരിൽ താരം കഥകൾ എഴുതിയിരുന്നത്. താരം പറയുന്നത് അതൊരു കുട്ടിക്കാല കുസ്ര്തി ആയിരുന്നു എന്നാണ്. മമ്മൂട്ടിയുടെ അന്നത്തെ തൂലികാ നാമമായിരുന്നു ‘മഞ്‌ജയ്’. മുഹമ്മദ് കുട്ടി, സജിൻ എന്നീ പേരുകൾക്ക് പുറമേ ‘മഞ്‌ജയും’. അക്കാലങ്ങാളിൽ കിട്ടാവുന്ന എല്ലാ വാരികകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിച്ച് വായിച്ച് അതുപോലെ ഒരു മാസിക തുടങ്ങണമെന്ന് തോന്നി. നാട്ടിലെ ചില കൈയെഴുത്തു മാസികകളില്‍ കഥകളെഴുതുമായിരുന്നു. അങ്ങനെയാണ് സ്വന്തമായി ഒരു കൈയെഴുത്തുമാസിക എന്ന ആശയം തലയിൽ വന്നത്.
 
‘‘ചങ്ങാതിമാരുടെ കൈയില്‍ നിന്നു കഥകളും  കവിതകളും വാങ്ങിച്ചു. എന്റെ സീനിയറായിരുന്ന ഇ.കെ പുരുഷോത്തമന്റ കൈയക്ഷരം വടിവൊത്തതായിരുന്നു. അവനെക്കൊണ്ടാണ് മാസിക എഴുതിപ്പിച്ചത്. മറ്റൊരു കൂട്ടുകാരന്‍ ധനഞ്ജയന്‍ ചിത്രങ്ങള്‍ വരച്ചു. രാവിലെ സൈക്കിളും എടുത്ത് ധനഞ്ജയന്റെ വീട്ടിലേക്ക് പോകും. കൂടെയിരുന്നു വരപ്പിക്കും. മഞ്‍ജയ് എന്നതിന് അർഥമൊന്നുമില്ല. എന്‍റെ പേരിന്‍റെ ആദ്യാക്ഷരവും കൂട്ടുകാരുടെ പേരിലെ ചില അക്ഷരങ്ങളും ഒക്കെ ചേർത്ത് ഉണ്ടാക്കിയ ഒരു പേര്. മാസിക രണ്ട് ലക്കമേ ഇറങ്ങിയുള്ളൂ. അതോടെ ആ പേരും തീർന്നു“ എന്ന് ‘മഞ്‌ജയ്’ എന്ന മമ്മൂട്ടി പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍