സിനിമയുടെ നായിക ദീപികയ്ക്ക് ഭീഷണിയുമായി രജ്പുത് കര്‍ണി സേന രംഗത്ത് വന്നിരുന്നു. ദീപികാ പദുക്കോണിന്റെ തലയറുക്കാനും സഞ്ജയ് ലീലാ ബന്‍സാലിയെ വധിക്കാനും ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രത്തിന് പിന്തുണയുമായി മാധ്യമ പ്രവര്‍ത്തകരായ അര്‍ണബ് ഗോസ്വാമിയും അജിത് ശര്‍മ്മയും രംഗത്ത് വരുന്നത്.
മൂന്ന് മണിക്കൂറില്‍ മനോഹരമായൊരു ഇതിഹാസത്തിന് താന്‍ സാക്ഷ്യം വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചിത്രം റാണി പദ്മാവതിക്കുള്ള ഏറ്റവും വലിയ ആദരം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ വിജയത്തോടെ കര്‍ണി സേന ഒരിക്കല്‍ കൂടി നാണംകെട്ടെന്നും അര്‍ണബ് പറഞ്ഞു. ചിത്രത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്നവര്‍ കോമാളിയാകുമെന്നും അദ്ദേഹം പറഞ്ഞു.