മണിക്ക് നീതി തേടി കുടുംബം മമ്മൂട്ടിയുടെ അരികില്‍?

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (11:32 IST)
അന്തരിച്ച നടന്‍ കലാഭവന്‍ മണിയെക്കുറിച്ചു ഗുരുതരമായ ആരോപണം ഉന്നയിച്ച സംവിധായകന്‍ ശാന്തിവിള ദിനേശനെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി കുടുംബം. ഇതു സംബന്ധിച്ചു മന്ത്രി എ കെ ബാലനു നേരിട്ടു പരാതി നല്‍കാനുള്ള ഒരുക്കത്തിലാണു കലാഭവന്‍ മണിയുടെ സഹോദരന് ആര്‍ എല്‍ വി രാമക്രഷ്ണന്‍‍. 
 
മണിയെ കുറിച്ച് എന്തു പറഞ്ഞാലും ചോദിക്കാനും പറയാനും ആരും ഇല്ല എന്ന ചിന്തയാണ് ഇത്തരം അവഹേളനങ്ങള്‍ക്കു പിന്നിലെന്ന് സഹോദരന്‍ പറയുന്നു. കേരളം സ്നേഹിക്കുന്ന ഒരു മനുഷ്യനെ പറ്റി ഇത്തരത്തിൽ മോശമായ സംസാരിക്കാൻ അയാൾക്ക് എങ്ങനെ സാധിക്കുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.
 
മണിച്ചേട്ടന്‍ ജീവിച്ചിരുന്നപ്പോഴോ അദ്ദേഹത്തിനെതിരെ കേസുകൾ വന്നപ്പോഴോ പ്രതികരിക്കാതിരുന്ന ഒരാൾ ഈ സമയത്ത് ഇത്തരത്തിൽ ഒരു അവഹേളനം നടത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് അന്വേഷിക്കണമെന്ന് കുടുംബം പറയുന്നു. 
 
ആരോപണം സംബന്ധിച്ചു സാംസ്‌ക്കാരിക വകുപ്പിന് ഇ-മെയിലിലൂടെ പരാതി നല്‍കിട്ടുണ്ട്. അമ്മയിലും പരാതി നല്‍കി. മമ്മൂട്ടിക്കു വാട്ട്‌സാപ്പിലൂടെയും പരാതി നല്‍കി എന്ന് സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറയുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് സഹോദരന്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article