ഡി സിനിമാസില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല; ദിലീപ് വീണ്ടും ഹൈക്കോടതിയിൽ

ബുധന്‍, 11 ഏപ്രില്‍ 2018 (19:31 IST)
ചാ​ല​ക്കു​ടി​യി​ലെ ഡി സിനിമാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടി ചോദ്യം ചെയ്ത് നടൻ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ.

എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന വിജിലൻസ് കോടതി ഉത്തരവ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ള്ള​ത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മതിയായ കാരണമില്ലെന്നും താരം ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ഡി ​സി​നി​മാ​സ് തി​യ​റ്റ​ർ ഒ​രേ​ക്ക​റി​ല​ധി​കം ഭൂ​മി കൈ​യേ​റി​യെ​ന്ന പ​രാ​തി​യി​ൽ തൃ​ശൂ​ർ വി​ജി​ല​ൻ​സ് കേ​സെ​ടു​ത്തി​രു​ന്നു. ദി​ലീ​പ്, മു​ൻ ജി​ല്ലാ ക​ള​ക്ട​ർ എം​എ​സ് ജ​യ എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ പിഡി ജോ​സ​ഫ് ന​ൽ​കി​യ പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​ത്ത​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍