മോദിയുടെ ജന്മദിന ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ചു: 12 പേർക്ക് പരിക്ക്, വിഡിയോ

Webdunia
ഞായര്‍, 20 സെപ്‌റ്റംബര്‍ 2020 (11:50 IST)
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് അപകടം. കഴിഞ്ഞ വ്യാഴ്ചാച ചെന്നൈയിലാണ് സംഭവം ഉണ്ടായത്. 12 ഓളം ബിജെപി പ്രവർത്തകർക്ക് പ.രിക്കേറ്റതായി തമിഴ്നാട്ടിലെ ബിജെപി പ്രവർത്തകരെ ഉദ്ദരിച്ച് ദേശീയ മാധ്യമമായ എൻഡി‌ടിവി റിപ്പോർട്ട് ചെയ്യുന്നു. ആരുടെയും പരിക്ക് സാരമല്ല എന്നാണ് വിവരം. 
 
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്. ആഘോഷത്തിന്റെ ഭാഗമായി ഹൈഡ്രജൻ ബലൂണുകൾ ഉയർത്തിവിടുന്നത് നടന്നുവരികയായിരുന്നു. ഇതിനിടെ കരിമരുന്ന് പ്രയോഗത്തിൽനിന്നുമുള്ള തീപ്പൊരി പാറിയതാണ് പൊട്ടിത്തെറിയ്ക്ക് കാരണമായത് എന്നാണ് കരുതുന്നത്. അതേസമയം അനുമതിയില്ലാതെ ആഘോഷം സംഘടിപ്പിച്ചതിൽ പൊലീസ് കേസെടുത്തു. സാമൂഹിക അകലം പാലിയ്ക്കത്തതിനും നിരോധനാജ്ഞ ലംഘിച്ചതിനുമാണ് കേസെടുത്തിരിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article