ക്രിസ്തുമസ് ആഘോഷിയ്ക്കാൻ പള്ളികളിൽ പോകുന്ന ഹിന്ദുക്കളെ കൈകാര്യം ചെയ്യുമെന്ന് ബജ്‌രഗ്‌ദൾ നേതാവ്

Webdunia
ഞായര്‍, 6 ഡിസം‌ബര്‍ 2020 (11:38 IST)
ദീസ്‌പൂർ: ക്രിസ്തുമസ് ആഘോഷിയ്ക്കാൻ പള്ളികളിൽ പോകുന്ന ഹിന്ധുക്കൾക്ക് ശിക്ഷ നൽകുമെന്ന് ബജ്‌രംഗ്‌ദൾ നേതാവിന്റെ ഭീഷണി. ബജ്‌രംഗ്‌ദൾ നേതാവ് മിത്തുനാഥാണ് അസമിലെ സിൽച്ചറിൽ നടന്ന പരിപാടിക്കിടെ ഭീഷണിയുമായി രംഗത്തെത്തിയത്. വിശ്വഹിന്ദു പരിശത്ത് നേതാവ് കൂടിയായ മിത്തുനാഥിന്റെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങ:ളിലൂടെ വ്യാപകമായി പ്രചരിയ്ക്കുന്നുണ്ട്. മിത്തുനാഥിന്റെ പ്രതികരണത്തെ പിന്തുണച്ച് മറ്റു ബജ്‌രംഗ്‌ദൾ നേതാക്കളും രംഗത്തെത്തി.
 
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ വിവേകാനന്ദ കേന്ദ്രം അടച്ചുപൂട്ടിയതാണ് നേതാവിനെ ക്ഷുപിതനാക്കിയത്. തങ്ങളുടെ ആരാധനാ കേന്ദ്രങ്ങൾ അകാരണമായി അടച്ചുപ്പൂട്ടിയ ശേഷം ക്രിസ്ത്യാനികൾ നടത്തുന്ന പരിപാടികളിൽ ഉല്ലസിയ്ക്കാൻ പോകുന്ന ഹിന്ദുക്കളെ കൈകാര്യം ചെയ്യുമെന്നും ഒരു ഹിന്ദുവിനെയും കൃസ്തുമത പരിപാടികളിൽ പങ്കെടുകാൻ അനുവദിക്കില്ലെന്നുമായിരുന്നു ബജരംഗ്‌ദൾ നേതാവിന്റെ പ്രതികരണം. ഇത്തരത്തിൽ ശിക്ഷ നൽകിയാ' 'ഗുണ്ടാദളി'ന്റെ ആക്രമണം എന്നാകും അടുത്ത ദിവസങ്ങളെ പത്രങ്ങളിലെ തലക്കെട്ട് എന്നും മിത്തുനാഥ് പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

Next Article