‘അത് കളിയല്ല, അമ്മയുടെ വേദന’; പശുവിന്റെ ആ ഫുട്‌ബോള്‍ കളി വീഡിയോയ്ക്ക് പുറകിലുള്ള സത്യാവസ്ഥ ഇതാണ്

Webdunia
ശനി, 6 ജൂലൈ 2019 (13:54 IST)
ഗോവയിലെ മര്‍ഡോളില്‍ ഫുട്ബാള്‍ കളിക്കുന്ന പശുവിന്റെ വൈറലായ വീഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലും ലക്ഷങ്ങളാണ് കണ്ടതും ഷെയര്‍ ചെയ്തതും. പലരും മെസ്സിയോടും ക്രിസ്റ്റ്യാനോയോടുംവരെ തമാശയായി ഉപമിച്ചു.
 
എന്നാല്‍ പശു ഇത്രയും മനോഹരമായി ഫുട്ബാള്‍ തട്ടിയതിന് പിന്നിലെ കഥ ആരെയും വേദനിപ്പിക്കുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു. പശുവിന്റെ ഫുട്ബോൾ കഴിവിന് പിന്നിലെ കഥ കഴിഞ്ഞ ദിവസം ഗോവന്‍ പത്രമായ ഒ ഹെറാള്‍ഡോയാണ് റിപ്പോര്‍ട്ട് ചെയ്തത്.
 
വൈറലായ വീഡിയോക്ക് തൊട്ടുമുമ്പത്തെ ദിവസങ്ങളിലാണ് പശു പ്രസവിച്ചത്. കുഞ്ഞിനെ ഓമനിച്ച് കൊതി തീരും മുമ്പേ വാഹനമിടിച്ച് പശുക്കുട്ടി ചത്തു. മാര്‍ഡോല്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം നടന്നത്.
 
കുഞ്ഞ് ചത്തിന് ശേഷം പശു വളരെ അസ്വസ്ഥയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പലപ്പോഴും അപകടം നടന്ന സ്ഥലത്ത് അലഞ്ഞു തിരിയുകയായിരുന്നു.
 
വൈറലായ വീഡിയോയില്‍ തന്റെ പക്കലെത്തുന്ന പന്തിനെ കാലിനടിയില്‍ ചേര്‍ത്തു നിര്‍ത്തുകയും മറ്റുള്ളവരെ സമീപത്തേക്ക് വരാന്‍ സമ്മതിക്കാതിരിക്കാനും പശു ശ്രമിക്കുന്നു. പന്ത് തന്റെ കുട്ടിയാണെന്ന ധാരണയിലാണ് ചേര്‍ത്തുനിര്‍ത്തിയെന്ന് നാട്ടുകാര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article