ഇതിന്റെ പകുതി എവിടെ ? സാമ്പാറിൽനിന്നും കിട്ടിയത് ചത്ത പല്ലിയെ, വീഡിയോ വൈറൽ !

Webdunia
തിങ്കള്‍, 3 ഓഗസ്റ്റ് 2020 (11:22 IST)
ഭക്ഷണത്തിൽ ചത്ത പ്രാണികളെയും പാറ്റകളെയുമെല്ലാം കിട്ടുന്ന സംഭവങ്ങൾ തരംഗമായി മാറാറുണ്ട്. അത്തരത്തിൽ ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സാമുഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഡൽഹിയിൽ ഒരു പ്രമുഖ വെജിറ്റേറിയൻ റെസ്റ്റോറെന്റിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിയ്ക്കാനെത്തിയ പങ്കജ് അഗർവാൾ എന്നയാൾക്കാണ് ദുരനുഭവം ഉണ്ടായത്. 
 
ഭക്ഷണം കഴിയ്ക്കുതിനിടെ ചത്ത പല്ലിയെ സാമ്പാറിൽനിന്നും ലഭിയ്ക്കുകയായിരുന്നു. ചത്ത പല്ലിയുടെ പാതി ഭാഗം സ്പൂണിൽ എടുത്തുകൊണ്ട് ഇതിന്റെ ബാക്കിയെവിടെയെന്ന് ചോദിയ്ക്കുന്നത് വീഡിയോയിൽ കേൾക്കം. റെസ്റ്റോറന്റിന്റെ പേര് കാണിക്കുന്ന മെനു കാര്‍ഡും വീഡിയോയില്‍ വ്യക്തമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article