അഞ്ച് പേർക്ക് സഞ്ചരിക്കാവുന്ന പറക്കും ടാക്സികൾ പരീക്ഷണ പറക്കലിനൊരുങ്ങുന്നു !

Webdunia
ശനി, 18 മെയ് 2019 (17:15 IST)
ഗതാഗത രംഗത്ത് വിപ്ലവകരമയ കണ്ടെത്തലുകളാണ് നടക്കുന്നത്. റോഡും റെയിലുമെല്ലാം വിട്ട് ഇപ്പോൾ ആകാശ യാത്രകളിലേക്കാണ് ആളുകളുടെ കൂടുതൽ ശ്രദ്ധയും. ഇതിന്റെ ഭാഗമായി പറക്കും ബൈക്കുകൾ ഉൾപ്പടെ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. ഇപ്പോഴിതാ അഞ്ച് പേർക്ക് സഞ്ചരിക്കാവുന്ന എയർ ടാക്സികൾ പരീക്ഷന പറക്കലിന് തയ്യാറെടുക്കുകയാണ്.
 
ലിലിയം എന്ന ജർമൻ സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ഏയർ ടാകിയുടെ നിർമ്മാണത്തിന് പിന്നിൽ 202ഓടുകൂടി വിവിധ രാജ്യങ്ങളിൽ ഇലക്ട്രിക് ഓട്ടോമാറ്റിക് എയർ ടാക്സികളെ വിപണിയിൽ എത്തിക്കുക എന്നതാണ് ലിലിയം ലക്ഷ്യമിടുന്നത്. പൈലറ്റ് ഇല്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്കനോളജിയിൽ സ്വയം പറക്കുന്ന എയർ ടാകിസികളെയാണ് ലിലിയം ഒരുക്കിയിരിക്കുന്നത്.
 
നിലത്തുനിന്നും കൻട്രോൾ റൂമുകൾ വഴി നിയന്ത്രിക്കാൻ സാധിക്കുന്ന തരത്തിലാണ് എയർ ടാക്സിയെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹെലികോപ്റ്ററുകൾക്ക് സമാനമായി കുത്തനയും. വിമാനങ്ങൾ പറക്കുന്ന രീതിയിലും എയർ ടാക്സിക്ക് പറക്കാൻ സാധിക്കും മണിക്കൂറിൽ 300 കിലോമീറ്ററാണ് എയർ ടാക്സിയുടെ വേഗത. 2017ൽ രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന എയർ ടാക്സികൾ ലിലിയം വിജയകരമായി പരീക്ഷിച്ചിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article