മോഹൻലാൽ സംവിധായകനാകുന്നു, ദുൽഖർ നിർമാതാവും! - ഇതൊരു തുടക്കം മാത്രം

Webdunia
തിങ്കള്‍, 22 ഏപ്രില്‍ 2019 (09:39 IST)
നാല് പതിറ്റാണ്ടായി മലയാളിയുടെ അനുഭവ പ്രപഞ്ചത്തെ പലതരം വൈകാരികതകളിലൂടെ നടത്തിയ മോഹന്‍ലാൽ സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന വാർത്ത ആഹ്ലാദത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇതിനിടയിലാണ് യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ നിർമാണ രംഗത്തേക്ക് ചുവടുവെയ്ക്കുന്നുവെന്ന റിപ്പോർട്ടുകളും വരുന്നത്.  
 
താൻ നിർമിക്കുന്ന പടങ്ങളിൽ താൻ അഭിനയിക്കില്ലെന്ന നിലപാടും താരമെടുക്കുന്നു. യുവാക്കൾക്ക് കൂടുതൽ അവസരം നൽകുന്ന തരത്തിലുള്ള നിർമ്മാണ കമ്പനിയാണ് താൻ തുടങ്ങാൻ ഉദ്ദെശിക്കുന്നതെന്നും ദുൽഖർ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. 
 
നിരവധി കഥകളാണ് താരമിപ്പോൾ കേൾക്കുന്നത്. കഥ ഇഷ്ടമായാലും തിരക്കുകൾ മൂലം താരത്തിന് ആ സിനിമ ഏറ്റെടുക്കാൻ കഴിയാതെ വരാറുണ്ട്. അങ്ങനെ ഇഷ്ടപ്പെടുന്ന, അഭിനയിക്കാൻ കഴിയാത്ത സിനിമകൾ നിർമിക്കാമെന്നാണ് ദുൽഖർ എടുത്തിരിക്കുന്ന തീരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article