200 കോടി ക്ലബ് ലക്ഷ്യം വച്ച് ലൂസിഫർ; രാജാവ് പലരുണ്ട്, ചക്രവര്‍ത്തി ഒരേയൊരാളെന്ന് പരസ്യവാചകം,രണ്ട് 150 കോടി സിനിമകളുമായി മോഹന്‍ലാൽ
റിലീസ് ചെയ്ത് 21 ദിവസം കൊണ്ട് 150 കോടി തികച്ച പൃഥ്വിരാജ് ചിത്രം വൻ പ്രതീക്ഷകളാണ് മലയാളിക്ക് നൽകുന്നത്. "ഒരേ ഒരു സാമ്രാജ്യം, ഒരേയൊരു രാജാവ്" എന്ന ക്യാപ്ഷ്യനോട് കൂടി ആശിർവാദ് സിനിമാസ് ഔദ്യോഗികമായി വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടു കൂടി 100 കോടി കടക്കുന്ന രണ്ടു മലയാള ചിത്രങ്ങളിലെ നായകൻ എന്ന ഖ്യാതി മോഹൻലാലിന് സ്വന്തം. പുലിമുരുഗൻ ഔദ്യോഗികമായി ബോക്സ് ഓഫീസ് കളക്ഷൻ ഇനത്തിൽ 152 കോടി നേടിയിരുന്നു.
മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ലൂസിഫർ. 50 കോടി ക്ലബ്ബിൽ പേരുള്ള മലയാള സിനിമയിലെ നടനും, നിർമ്മാതാവും സംവിധായകനും എന്ന നേട്ടം പൃഥ്വിരാജിന് നേടിക്കൊടുക്കുക കൂടി ചെയ്തു ലൂസിഫർ.മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്.കായംകുളം കൊച്ചുണ്ണിയാണ് ഏറ്റവും ഒടുവിലായി 100 കോടി ക്ലബ്ബിൽ കയറിയ മറ്റൊരു മലയാള സിനിമ.