ആവേശത്തിലാറാടിക്കാൻ സണ്ണി ലിയോൺ, മാസായി മമ്മൂട്ടി; ഷൂട്ടിംഗ് കാണാൻ ദിലീപ്

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (08:48 IST)
ആരാധകരെ ഏറെ ആവേശത്തിലാക്കാൻ രാജ വീണ്ടും എത്തുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ ഏപ്രിൽ റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടിയുടെ മാസ്സ് പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ .
 
ചിത്രത്തിൽ സണ്ണി ലിയോണിന്റെ നൃത്തവുമുണ്ട്. ഇത് ആരാധകർക്ക് കൂടുതൽ ആവേശം പകരുന്ന വാർത്തയാണ്. അതിനോടൊപ്പം തന്നെ മധുര രാജയിൽ ദിലീപുമുണ്ടെന്നു വാർത്തകൾ പ്രചരിക്കുന്നു. ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയ ചിത്രങ്ങളാണ് ദിലീപ് ഓൺലൈൻ പുറത്തു വിട്ടിരിക്കുന്നത്. അതേസമയം, ഷൂട്ടിംഗ് കാണാനാണ് ദിലീപ് എത്തിയതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 
 
ഇപ്പോൾ കോടതി സമക്ഷം ബാലൻ വക്കീലിന്റെ തിരക്കിലാണ് ദിലീപ്. സൈന്യം ,മേഘം , രാക്ഷസ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളിൽ മമ്മൂട്ടി ദിലീപ് ഒന്നിച്ചിട്ടുണ്ട്. ഈ ഹിറ്റ് കോംമ്പോ വീണ്ടുമൊന്നിക്കുമോയെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ

അനുബന്ധ വാര്‍ത്തകള്‍

Next Article