‘നന്ദി സൂര്യ‘ - നടിപ്പിൻ നായകനു മമ്മൂക്കയുടെ സ്നേഹവാക്കുകൾ

തിങ്കള്‍, 11 ഫെബ്രുവരി 2019 (08:04 IST)
തമിഴിലും തെലുങ്കിലും ഒരേ സമയം വ്യത്യസ്തവും മികവുറ്റതുമായ വേഷങ്ങൾ ചെയ്ത മമ്മൂട്ടിയെ അഭിനന്ദിച്ച് തമിഴ് നടൻ സൂര്യ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, സൂര്യയ്ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ട്വിറ്ററിലൂടെയായിരുന്നു നന്ദി അറിയിച്ചത്. ഇതോടെ സൂര്യ ആരാധകരും മമ്മൂട്ടി ആരാധകരും തികഞ്ഞ ആവേശത്തിലാണ്. 
 
സൂര്യയെ പോലൊരു താരത്തിന്റെ അഭിനന്ദം സ്വീകരിക്കുകയും അവർക്ക് തിരിച്ച് നന്ദി അറിയുക്കുകയും ചെയ്ത മമ്മൂട്ടിയുടെ തീരുമാനത്തെ എല്ലാവരും അഭിനന്ദിക്കുകയാണ്. യാത്ര, പേരൻപ് എന്നീ ചിത്രങ്ങളിലൂടെ ഇപ്പോഴും തങ്ങളെ പോലുള്ളവരെ പ്രചോദിപ്പിക്കുന്നതിന് നന്ദി അറിയിച്ചുകൊണ്ടായിരുന്നു സൂര്യയുടെ ട്വീറ്റ്. 
 
10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. റാം സംവിധാനം ചെയ്ത പേരൻപ് മികച്ച അഭിപ്രായവുമായി ഇപ്പോഴും മുന്നേറുകയാണ്. മമ്മൂട്ടിയും സാധനയും പ്രേക്ഷകരുടെ മനസിലേക്കാണ് ഇടം പിടിക്കുന്നത്. 
 
26 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്കിലേക്ക് തിരിച്ചെത്തുന്നത്. തെലുങ്ക് ജനതയുടെ നേതാവായിരുന്ന വൈ എസ് ആറിന്റെ ജീവിതകഥയാണ് യാത്രയെന്ന സിനിമ. വൈ എസ് ആർ എന്ന നേതാവിനെയാണ് യാത്രയിൽ തെലുങ്ക് ജനത കണ്ടത്. ഒരു കഥാപാത്രമായി മാറാനുള്ള മമ്മൂട്ടിയുടെ കഴിവ് അസാധ്യമെന്ന് തന്നെ പറയാം. ഏതു ഭാഷയ്ക്കും താൻ വഴങ്ങുന്ന നടനാണെന്ന് മമ്മൂട്ടി ഈ രണ്ടുചിത്രങ്ങളിലൂടെ ഒരിക്കൽ കൂടി തെളിയിക്കുകയാണ്. 

Thank you Suriya ! Love to you and family ! The teams of both films would be delighted to hear this ! https://t.co/tPpQIFV3u4

— Mammootty (@mammukka) February 10, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍