ദിലീപിന്റെ വീട്ടിൽ ഇന്ന് ആഘോഷ ദിവസം; തിരക്കുകൾ മാറ്റിവെച്ച് മഞ്ജു എത്തുമോ?

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (09:02 IST)
ദിലീപിന്റെ വീട്ടിൽ ഇന്ന് ആഘോഷത്തിന്റെ ദിനമാണ്. എല്ലാ തിരക്കുകളും മാറ്റിവെച്ച് ഇന്നത്തെ ദിവസം കുടുംബത്തിനായി മറ്റിവെച്ചിരിക്കുകയാണ് ദിലീപ്. ദിലീപ് - കാവ്യാ ദമ്പതികളുടെ മകളുടെ നൂലുകെട്ടാണ് ഇന്ന്. ആഘോഷങ്ങൾ എല്ലാം കഴിഞ്ഞതിന് ശേഷം മാത്രമേ ഇനി ഷൂട്ടിംഗ് സെറ്റിലേക്ക് ദിലീപ് മടങ്ങുകയുള്ളൂ.
 
അതേസമയം, ആരാദകർ ഉറ്റുനോക്കുന്നത് മഞ്ജു വാര്യറിലേക്കാണ്. ദിലീപും കാവ്യയും മഞ്ജുവിനെ ചടങ്ങിലേക്ക് ക്ഷണിച്ചെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മഞ്ജു ഇന്ന് ദിലീപ് - കാവ്യാ ദമ്പതികളുടെ മകൾക്ക് ആശംസയുമായി എത്തുമോ എന്നറിയാനാണ് എല്ലാവർക്കും തിടുക്കം.
 
ഇന്നത്തെ ദിവസം കഴിയുന്നതും പുതിയ ചിത്രമായ പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിംഗിനായി ദിലീപ് കോടതിയുടെ അനുമതിയോടെ നാളെ ബാങ്കോക്കിലേക്ക് പോകും. ദിലീപിനൊപ്പം സംവിധായകന്‍ രാമചന്ദ്രബാബു, തിരക്കഥാകൃത്ത് റാഫി എന്നിവരുമുണ്ടാകും. വിദേശ യാത്രയ്ക്കുള്ള ദിലീപിന്റെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article