ഡല്‍ഹി തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ പരാജമേറ്റുവാങ്ങിയതിന് പിന്നാലെ രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട് ബിജെപിയേയും കേന്ദ്ര സര്‍ക്കാറിനേയും വിമർശിച്ച് രംഗത്തെത്തിയ കോൺഗ്രസിനെ കളിയാക്കി സോഷ്യല്‍ മീഡിയ.
മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുമ്പ് സ്വന്തം കാര്യം ശരിയാക്കണമെന്നാണ് സോഷ്യല്‍ മീഡിയ കോണ്‍ഗ്രസിനോട് പറയുന്നത്. രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങളെ മനസ്സിലാക്കി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടാണ് ട്വിറ്ററിലൂടെ കോണ്‍ഗ്രസ് രംഗത്തെത്തിയത്.
'' ഉണരൂ ബിജെപി..! നിങ്ങളുടെ അജ്ഞതയും കഴിവില്ലായ്മയും ഞങ്ങളെ സാമ്പത്തിക തകര്‍ച്ചയുടെ വക്കിലെത്തിക്കുന്നു. അഹങ്കാരം ഉപേക്ഷിച്ച് ഇന്ത്യയിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുക'' -എന്നായിരുന്നു മുന്‍ ധനമന്ത്രിയും മുതിര്‍ന്ന നേതാവുമായ പി. ചിദംബരത്തിന്റെ വീഡിയോയോടൊപ്പം കോണ്‍ഗ്രസ് ബിജെപിയെ ഉപദേശിച്ചത്.
'' ബിജെപിയെ മറക്കുക - സ്വയം ചിന്തിക്കുക ... നിങ്ങൾക്ക് ഇതിനകം തന്നെ നാശം സംഭവിച്ചു'' - എന്നാണ് ട്വിറ്റർ ഉപഭോക്താക്കൾ പറയുന്നത്. '' നിങ്ങൾ നിങ്ങളോട് തന്നെ ഇക്കാര്യങ്ങൾ പറയണമെന്നാണ്'' മറ്റു ചിലർ പറയുന്നത്.