ആനപ്പുറത്തിരുന്ന് യോഗ ചെയ്‌തു, ബാബ രാംദേവ് നിലതെറ്റി താഴെവീണു - വൈറല്‍ വീഡിയോ

ബോബി സ്റ്റീഫന്‍
ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (22:53 IST)
യോഗയില്‍ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിനിടെ മഥുരയിൽ വച്ച് യോഗഗുരു ബാബ രാംദേവ് അപകടത്തില്‍ പെടുന്ന ദൃശ്യം വൈറലായി. ബാബ രാംദേവ് ആനപ്പുറത്ത് ഇരുന്ന് യോഗ ചെയ്യുകയായിരുന്നു. എന്നാൽ ആനയുടെ ചലനം കാരണം ബാലൻസ് ചെയ്യാൻ കഴിയാതെ അദ്ദേഹം താഴെ വീഴുകയാണുണ്ടായത്.
 
കര്‍ഷിണി രമണ്‍ രേതി ആശ്രമത്തിൽ ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെയാണ് അപകടം. താഴെ വീണെങ്കിലും പരുക്കേല്‍ക്കാതെ രാംദേവ് രക്ഷപ്പെടുന്നതും വീഡിയോയില്‍ ദൃശ്യമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article