രണ്ട് മാസത്തിനിടെയാണ് ഇത്രയും ആനകള്‍ ചരിഞ്ഞത്. മെയ് ആദ്യം മുതൽ ഒകാവാംഗോ ഡെൽറ്റയിലെ വിദഗ്ധരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ലാബ് സാമ്പിളുകളില്‍ നിന്ന് കൃത്യമായ കാരണം വെളിപ്പെടാൻ ആഴ്ചകളെടുക്കുമെന്നതിനാൽ ആനകളുടെ മരണകാരണം നിർണ്ണയിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ലെന്ന് ബോട്സ്വാന സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്‌തു.