സംഭവത്തെ തുടർന്ന് ഭർത്താവ് ബച്ഛു ചന്ദയെ പൊലിസ് ചോദ്യം ചെയ്ത് വരുകയാണ്. ഇയാളുടെ മാനസിക ആരോഗ്യത്തിൽ പ്രശ്നങ്ങൾ ഉള്ളതായാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ പൊലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും. സമാനമായ സഭവങ്ങൾ നേരത്തെയും കൊൽക്കത്തയിൽ നടന്നിട്ടുണ്ട്. അച്ഛന്റെ മൃതദേഹത്തോടൊപ്പം അഞ്ച് ദിവസം മകൻ കിടന്ന വാർത്ത ജനുവരിയിൽ പുറത്തുവന്നിരുന്നു.