അനുകൂല വിധി ഉണ്ടായില്ല, ജഡ്ജിയ്ക്ക് കൊറോണ വരട്ടേയെന്ന് ശപിച്ച് അഭിഭാഷകൻ

Webdunia
ബുധന്‍, 8 ഏപ്രില്‍ 2020 (08:21 IST)
കൊല്‍ക്കത്ത: കോടതിയിൽനിന്നും അനുകൂല വിധി ലഭിയ്ക്കാത്തതിനെ തുടർന്ന് കൊറോണ വരട്ടേ എന്ന ജഡ്ജിയെ ശപിച്ച് അഭിഭാഷകന്‍. കൊല്‍ക്കത്ത ഹൈക്കോടതിയിലാണ് സംഭവം. ബിജോയ് അധികാരി എന്ന അഭിഭാഷകനാണ് ജസ്റ്റിസ് ദത്തയെ ശപിച്ചത്. ഇതോടെ കോടതിയെ അവഹേളിച്ചതിന് അഭിഭാഷകനെതിരെ നടപടിയ്ക്ക് ജഡ്ജി ശുപാർശ ചെയ്തു. അവധിയ്ക്കുശേഷം കോടതി തുറക്കുമ്പോൾ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം പരിഗണിയ്ക്കണം എന്നാണ് കോടതി നിർദേശം നൽകിരിക്കുന്നത്. 
 
വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിന് ഒരു ബാങ്ക് തന്റെ കക്ഷിയുടെ ബസ് ലേലം ചെയ്യുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബിജോയ് അധികാരി കോടതിയെ സമീപിച്ചത്. ജനുവരി 15 നാണ് ബസ് ബാങ്ക് പിടിച്ചെടുത്തതെന്ന് വ്യക്തമായതൊടെ അടിയന്തര വാദം കേള്‍ക്കാന്‍ ആവില്ലെന്ന് കോടതി വ്യതമാക്കി. ഈതോടെയാണ് അഭിഭാഷകൻ ജഡ്ജിയെ ശപിച്ചത്. 'മാന്യമായി പെരുമാറാന്‍ അധികാരിക്ക് മുന്നറിയിപ്പ് നല്‍കി, എന്നാല്‍ എന്റെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും. എനിക്ക് കൊറോണ ബാധിക്കട്ടെ എന്ന് ശപിക്കുകയുമാണ് അഭിഭാഷകൻ ചെയ്തത്' എന്ന് ജസ്റ്റിസ് ദത്ത ഉത്തരവിൽ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article