ക്രിക്കറ്റിൽ ഇപ്പോൾ പ്രയോഗിയ്ക്കുക്കുന്ന തന്ത്രങ്ങൾ പഠിച്ചത് അവിടെ നിന്ന്, ചഹൽ പറയുന്നു

തിങ്കള്‍, 6 ഏപ്രില്‍ 2020 (14:26 IST)
ചെസ്സ് മത്സരങ്ങളിൽ മികച്ച നിലയിൽ നിൽക്കുമ്പോഴാണ് യുസ്‌വേന്ദ്ര ചഹൽ ഇന്ത്യൻ ക്രിക്കറ്റിലേക്ക് എത്തുന്നത്. നഷ്ണൽ അണ്ടർ 12 ക്യറ്റഗറിയിൽ ചാമ്പ്യനായിരുന്നു ചഹൽ. ലോക യുത്ത് ചെസ്സ് ചമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട് താരം. ലോക ചെസ് ഫെഡറേഷന്റെ ലിസ്റ്റിൽ 1956 ആണ് ചഹലിന്റെ റേറ്റിങ്. ചെസിൽ പ്രയോഗിയ്ക്കുന്ന തന്ത്രങ്ങളാണ് ഇപ്പോൾ ഗ്രൗണ്ടിലും പ്രയോഗിയ്ക്കാറുള്ളത് എന്ന് തുറന്നുപറയുകയാണ് ചഹൽ. 
 
ചെസ് കളിയിലൂടെയാണ് താന്‍ ക്ഷമ പഠിച്ചതെന്നും ക്രിക്കറ്റിലേയ്ക്കുള്ള ചുവടുമാറ്റം തന്റെ താല്‌പര്യ പ്രകാരം തന്നെയായിരുന്നു എന്നും ചഹൽ പറയുന്നു. 'ചെസ്സോ, ക്രിക്കറ്റോ എന്ന് തിരഞ്ഞെടുക്കേണ്ട സാഹചര്യം വന്നപ്പോള്‍ ഞാൻ അച്ഛനോടാണ് ചോദിച്ചത്. നിനക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്ക് എന്നായിരുന്നു അച്ഛന്റെ ഉപദേശം. ക്രിക്കറ്റിനോടു കൂടുതല്‍ ഇഷ്ടമുള്ളതുകൊണ്ട് അത് തിരഞ്ഞെടുക്കുകയായിരുന്നു',
 
2019ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഡുപ്ലെസിയെ പുറത്താക്കിയതാണ് കരിയറിലെ ഏറ്റവും മികച്ച വിക്കറ്റുകളിലൊന്ന്. വലിയ മല്‍സരത്തിലെ വലിയ വിക്കറ്റ്. വർഷങ്ങൾക്ക് ശേഷമാണ് ചഹൽ ഒരുപാട് ദിവസം വീട്ടിൽ തുടരുന്നത്. അതിനെ കുറിച്ചും സംസരിക്കുന്നുണ്ട് താരം. വൈകി ഉറങ്ങുന്നു വൈകി എഴുന്നേല്‍ക്കുന്നു. വീട്ടുകാര്‍ക്കൊപ്പം ഒരുപാട് സമയം ചിലവിടുന്നു. ചഹൽ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍