കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ 4 മലയാളികൾകൂടി മരിച്ചു

Webdunia
ബുധന്‍, 8 ഏപ്രില്‍ 2020 (07:50 IST)
കോവിഡ് ബാധയെ തുടർന്ന് അമേരികയിൽ 4 മലയാളികൾകൂടി മരിച്ചു. ന്യൂയോർക്ക് ഹൈഡ് പാർക്കിൽ തൊടുപുഴ കരിങ്കുന്നം സ്വദേശി മറിയാമ്മ മാത്യു (80), ന്യൂയോർക് റോക്‌ലാൻഡിൽ തൃശൂർ സ്വദേശി ടെന്നിസൺ പയ്യൂർ(82) ടെക്സസിൽ കോഴിക്കോട് കോടഞ്ചേരി സ്വദേശി പോൾ (21) ഫിലഡൽഫിയയിൽ കോഴഞ്ചേരി സ്വദേശി ലാലുപ്രതാപ് ജോസ് (64) എന്നിവരാണ് മരിച്ചത്.
 
ഇതോടെ കേരളത്തിന് പുറത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി.  മറിയാമ്മ മാത്യു കോവിഡ് ബാധിതയായി വിൻത്രോപ് ആശൂപത്രിയിൽ ചികിത്സയിലായിരുന്നു. ന്യുയോര്‍ക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്ട്രഷനിൻ ഉദ്യോഗസ്ഥനായിരുന്നു ലാലുപ്രതാപ് ജോസ്. കോടഞ്ചേരി സ്വദേശി പോളീന് ആശുപത്രിയിൽനിന്നുമാണ് രോഗബാധ ഉണ്ടായത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article