ലോക്‍ഡൌണ്‍ കാലത്ത് ചാരായം വാറ്റി, 3 പേർ പിടിയിൽ

സുബിന്‍ ജോഷി

ചൊവ്വ, 7 ഏപ്രില്‍ 2020 (12:56 IST)
ലോക്‍ഡൗൺ കാലത്ത് മദ്യം ലഭിക്കാതിരിക്കുന്ന അവസരം മുതലാക്കാൻ വീട്ടിൽ മദ്യം വാറ്റി വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലായി മൂന്നു പേരെ അറസ്റ്റ് ചെയ്തു.
 
മച്ചേൽ മണപ്പുറം വട്ടവിള വീട്ടിൽ ആനന്ദ് രാജ് എന്ന അമ്പതുകാരനെ മലയിൻകീഴ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇയാളിൽ നിന്ന് ഇരുപത് ലിറ്റർ വാഷും മറ്റുപകരണങ്ങളും പിടിച്ചെടുത്തു.
 
കഴക്കൂട്ടം കുഴിവിളയിലാണ് വ്യാജ ചാരായ വാറ്റ് നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തത്. മംഗലാപുരം സ്വദേശി വിത്സൺ, തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ഭാരതി എന്നിവരാണ് പൊലീസ് വലയിലായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍