ലോക്ക്ഡൗൺ: ടെലിവിഷൻ കാഴ്ച്ചയിൽ വർധന, ദൂരദർശൻ കാഴ്ച്ചക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്

ആഭിറാം മനോഹർ
വ്യാഴം, 9 ഏപ്രില്‍ 2020 (17:47 IST)
ഏപ്രിൽ മൂന്ന് വരെയുള്ള കഴിഞ്ഞ ആഴ്ച്ചയിലെ രാജ്യത്ത് ഏറ്റവുമധികം കാഴ്ച്ചക്കാരുണ്ടായ ചാൽ ദൂരദർശനെന്ന് കണക്കുകൾ.ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (ബാര്‍ക്ക്) കണക്കു പ്രകാരം രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ക്കെല്ലാം ഈ കാലയളവിൽ കാഴ്ച്ചക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. ലോക്ക്ഡൗൺ ആയതിനാൽ ആളുകൾ വീടുകളിൽ തന്നെ ആയതാണ് ടെലിവിഷൻ കാഴ്ച്ചക്കാരുടെ എണ്ണകൂടുതലിന് പിന്നിൽ.
 
ലോക്ക്ഡൗൺ കാലത്ത് പഴയ സൂപ്പർഹിറ്റ് പരമ്പരകൾ കൊണ്ട് വന്നതാണ് ദൂരദർശന്റെ ജനപ്രീതി ഉയരാൻ കാരണം.രാമയണത്തിനും മഹാഭാരതത്തിനും പുറമേ ജനപ്രിയ പരമ്പരകളായിരുന്ന ശക്തിമാന്‍, ബുനിയാദ് തുടങ്ങിയ പഴയകാല പരമ്പരകളും ദൂരര്‍ശന്‍ ലോക്ക് ഡൗണ്‍ കാലത്ത് സംപ്രേഷണം ചെയ്യുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article