ഏപ്രിൽ 15 മുതൽ ട്രെയിൻ സർവീസ് പുനഃരാരംഭിക്കുന്നത് ആലോചനയിലില്ലെന്ന് ഇന്ത്യൻ റെയിൽവേ

അഭിറാം മനോഹർ
വ്യാഴം, 9 ഏപ്രില്‍ 2020 (17:34 IST)
ഏപ്രില്‍ പതിനഞ്ച് മുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുന്ന വിഷയം ആലോചനയിലില്ലെന്ന് ഇന്ത്യൻ ഈവ്യിൽവേ.ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതോടെ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനഃരാരംഭിച്ചാല്‍ പുതിയ പ്രോട്ടോക്കോളായിരിക്കും പിന്തുടരേണ്ടതെന്ന തരത്തിൽ പുറത്തുവന്ന വാർത്തകളും റെയിൽവേ തള്ളി.
 
ട്രെയിൻ യാത്ര ആരംഭിക്കുന്നതിന് നാല് മണിക്കൂർ മുൻപായി റെയിൽവേ സ്റ്റേഷനിൽ എത്തണമെന്നും തെർമൽ സ്ക്രീനിൻങിന് ശേഷം മാത്രമെ യാത്ര ചെയ്യുവാൻ സാധിക്കുകയുള്ളു എന്നതെല്ലാമായിരുന്നു മുൻപ് പുറത്തുവന്ന വാർത്തകൾ എന്നാൽ ഇത്തരത്തിൽ യാതൊരു നിർദേശവും നൽകിയിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കി.ഈ ഘട്ടത്തില്‍ ട്രെയിന്‍ സര്‍വ്വീസുകളെ സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article