ചെലവ് 60 ശതമാനം വെട്ടിക്കുറയ്‌ക്കാൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും കർശന നിർദേശം നൽകുമെന്ന് സൂചന

അഭിറാം മനോഹർ

വ്യാഴം, 9 ഏപ്രില്‍ 2020 (13:00 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ആഘാതം കുറയ്‌ക്കുന്നതിനായി കേന്ദ്രം ചെലവ് ചുരുക്കൽ നടപടികളിലേക്ക് കടക്കുന്നു.എം‌പിമാരുടെയും മന്ത്രിമാരുടെയും ശമ്പളവും മറ്റ് അലവൻസുകളും വെട്ടിക്കുറച്ചതിന് ശേഷം, എല്ലാ വകുപ്പുകളുടെയും ചിലവാക്കൽ ആദ്യ പാദ പദ്ധതികളിൽ നിന്നും 60 ശതമാനം കുറയ്‌ക്കാനാണ് സർക്കാർ നിർദേശം.
 
ഓരോ വകുപ്പിന്റെയും ബജറ്റ് എസ്റ്റിമേറ്റ് വെട്ടിക്കുറയ്‌ക്കണം.കൊവിഡ് പകർച്ചവ്യാധിക്കായി നീക്കിവെക്കുന്ന ഫണ്ടുകൾക്ക് ഇത് ബാധകമാകില്ല.ചിലവ് ചുരുക്കാൻ സംസ്ഥാനങ്ങൾക്ക് ഇതുവരെയും നിർദേശങ്ങൾ നൽകിയിട്ടില്ലെങ്കിലും ഇത് ഉടൻ തന്നെ സംഭവിക്കുമെന്നാണ് സൂചന.വെട്ടിക്കുറവ് അനിവാര്യമായിത്തീർന്നിരിക്കുന്നതായാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. എല്ലാ എസ്റ്റിമേറ്റുകളും നികുതിയും നികുതിയേതര വരുമാനവും ഈ സാമ്പത്തിക വർഷം ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ വളരെ കുറവായിരിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍