കേരളത്തിന് കൈത്താങ്ങായി ആർട് ഓഫ് ലിവിംഗ് സേവാപ്രവർത്തനം തുടരുന്നു. പ്രളയക്കെടുതി നേരിടുന്ന കേരളത്തിൽ സഹായവുമായി കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് പ്രളയബാധിത മേഖലകളിലേക്ക് അയച്ചുകൊണ്ടിരിക്കുന്ന അവശ്യവസ്‌തുക്കൾക്ക് പുറമേയാണ് ബാംഗളൂർ ആശ്രമത്തിൽ നിന്നും ഒമ്പതര കോടിയുടെ അവശ്യവസ്‌തുക്കളടങ്ങിയ 60 ട്രക്കുകൾ ഇന്നലെ ശ്രീശ്രീരവിശങ്കർജി അയച്ചത്.
ബാംഗളൂർ, ചെന്നൈ, ഹൈദരബാദ്, നാഗപ്പൂർ തുടങ്ങിയ ആർട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളിൽനിന്നും വസ്ത്രങ്ങൾ, മരുന്നുകൾ, ഭക്ഷണം, വെള്ളം, ശുചീകരണ സാമഗ്രികൾ സ്നാനോപകരണങ്ങൾ തുടങ്ങിയവ സാധനസാമഗ്രികൾ ബംഗളൂർ ആശ്രമത്തിൽ ആരംഭിച്ച ''കെയർ ഫോർ കേരള -ദുരിതാശ്വാസ സംഭരണ കേന്ദ്ര''ത്തിൽ എത്തിക്കുകയായിരുന്നു.
കൂടുതൽ ലോഡുകൾ ബംഗളൂരുവിൽ നിന്ന് ഈ ആഴ്‌ച തന്നെ കേരളത്തിലേക്ക് എത്തുമെന്ന് ആർട് ഓഫ് ലിവിംഗ്‌സ് അധികൃതർ വ്യക്തമാക്കി. ഇപ്പോൾ, വ്യക്തിവികാസകേന്ദ്രയിലെ ആയിരം യുവാചാര്യന്മാർ പ്രളയബാധിത മേഖലകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സന്നദ്ധപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ആവശ്യമായ സ്ഥലങ്ങളിലെല്ലാം ട്രോമാറിലീഫ് വർക്കുമായി ആർട് ഓഫ് ലിവിംഗ് നേതൃത്വത്തിൽ നിരവധിപേർ സേവനമനുഷ്‌ഠിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ ശ്രീശ്രീ ആയൂർവേദത്തിലെ മികച്ച ഡോക്‌ടർമാർ കൂടുതൽ സേവനങ്ങൾക്കായി ഉടൻ തന്നെ കേരളത്തിലേക്കെത്തും.
ഈ പ്രളയത്തെ അതിജീവിച്ചുകൊണ്ട് പൂർവ്വസ്ഥിതിയിലേക്കു തിരിച്ചുവരുന്നതിനുള്ള ആത്മവിശ്വാസം മുറുകെപ്പിടിക്കണമെന്ന് ശ്രീശ്രീരവിശങ്കർ കേരള ജനതയോട് പറയുന്നു.
ആർട് ഓഫ് ലിവിംഗ് ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാവാനാഗ്രഹിക്കുന്നവർക്ക് +91 9447463491, +91 9744252288 എന്നീ നമ്പറുകളിലേക്ക് ബന്ധപ്പെടാം. അല്ലെങ്കിൽ vvkkeralaapexbody@gmail.co എന്നതിലേക്ക് മെയിൽ അയയ്‌ക്കാവുന്നതാണ്.