എഴുന്നേറ്റുനിന്ന് കമ്പിവേലി ചാടിക്കടന്ന് ചീങ്കണ്ണി, വീഡിയോ വൈറൽ !

Webdunia
വ്യാഴം, 22 ഓഗസ്റ്റ് 2019 (19:46 IST)
ചീങ്കണ്ണിക്ക് കമ്പിവേലിയൊക്കെ ചാടിക്കടക്കാനാകുമോ ? ഈ വിഡിയോ കണ്ടാൽ ആ സമയമെല്ലാം മാറും. ഫ്ലോറിഡയിലെ എയർ ബേസിന്റെ വേലി ചാടിക്കടന്ന് പുല്ലിലൂടെ ഇഴഞ്ഞു നീങ്ങുന്ന കൂറ്റൻ ചീങ്കണ്ണിയുടെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.  
 
ജാക്സൺവില്ല നേവൽ എയർ സ്റ്റേഷന്റെ കമ്പി വേലിയാണ് നിസാരമായി ചീങ്കണ്ണി പിടിച്ചുകയറി ചാടിക്കടന്നത്. എയർ സ്റ്റേഷന് സമീപത്തെ റോഡിലൂടെ യാത്ര ചെയ്യുകയയിരുന്ന ക്രിസ്റ്റീന സ്റ്റുവെർട്ട് എന്ന സ്ത്രീയാണ് ചീങ്കണ്ണിയുടെ ഈ വേലിചട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
 
ആയാസമേതും കൂടാതെ വേലിയിലേക്ക് കയറി മറുപുറത്തെ പുൽത്തകിടിയിലേക്ക് എടുത്തുചാടി അതിവേഗത്തിൽ ഇഴഞ്ഞുനീങ്ങുന്ന ചീങ്കണ്ണിയെ വീഡിയോയിൽ കാണാം. 4 ലക്ഷത്തോളം  പേർ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടൂകഴിഞ്ഞു. നിരത്തുകളിൽ ചീങ്കണ്ണികൾ പ്രത്യക്ഷപ്പെടുന്നത് ഇവിടെ നിത്യ സംഭവമാണ്. എന്നാൽ ചീങ്കണ്ണി വേലി ചാടുന്നത് അധികം ആരും കണ്ടിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article