വീഡിയോ പോസ്റ്റ് ചെയ്യുമുൻപ് ഒരു സെക്കൻഡ് ശ്രദ്ധിക്കണേ, ടിക്‌ടോക് ഉപയോക്താക്കളോട് പറയുന്നു !

വ്യാഴം, 22 ഓഗസ്റ്റ് 2019 (17:32 IST)
ചെറിയ കാലം കൊണ്ട് ലോകത്താകെ തരംഗം സൃഷ്ടിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമാന് ടിക്‌ടോക്. വീഡിയോ ഷെയറിംഗ് ആപ്പായ ടിക്‌ടോക്കിന് പക്ഷേ പഴികളും പരാതികൾ നിരവധി കേൽക്കേണ്ടി വന്നു. ഇന്ത്യയിൽ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയിൽ കേസുകൾ പല കോടതികളിലുമായി നടക്കുകയാണ്. നിരവധി സംസ്ഥാനങ്ങൾ തന്നെ ടിക്‌ടോക്കിനെതിരായി നിലപാട് സ്വീകരിച്ചു.
 
അശ്ലിലത കലന്നർതും നിയമവിരുദ്ധവുമായി ഉള്ളടക്കങ്ങളാണ് ടിക്‌ടോക്കിന് വിനയായത്ത്. ഇതോടെ നിരബധി വീഡിയോകൾ ടിക്‌ടോക്ക് നീക്കം ചെയ്തിരുന്നു. ഇപ്പോഴിതാ ഇത്തരം മോശം പ്രവണതകൾ ഇല്ലാതാക്കാൻ പുതിയ ക്യാംപെയിനുമായി രംഗത്തെയിരിക്കുകയാണ് ടിക്‌ടോക്. #WaitASecToReflect എന്ന ഹഷ്ടാഗിലാണ് ക്യാംപെയിൻ.
 
വീഡിയോകൾ പോസ്റ്റ് ചെയ്യുമുൻപ് ഒന്നു ശ്രദ്ധിക്കാൻ ആവശ്യപ്പെടുകയാണ് ടിക്‌ടോക്. ഉപയോക്താക്കളുടെ ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്യാംപെയിന് തുടക്കം കുറിച്ചിരിക്കുന്നത്. ക്യാംപെയിന്റെ ആദ്യ ഘട്ടമായി ഇന്ത്യയിലെ പത്ത് സാംസ്ഥാനങ്ങളിലെ ഉപയോക്താക്കൾക്കിടയിൽ ബോധവത്കരണ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കും. ഉപായോക്താക്കൾ കാര്യങ്ങൾ പരിശോധിക്കുന്നതിനയി www.waitasec.in എന്ന വെബ്‌സൈറ്റും ടിക്‌ടോക് ആരംഭിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍