അമ്മയുടെ കാർ മോഷ്ടിച്ച് 140കിലോമീറ്റർ വേഗതയിൽ പായിച്ച് എട്ടുവയസുകാരൻ !

Webdunia
വ്യാഴം, 22 ഓഗസ്റ്റ് 2019 (19:17 IST)
കേൾക്കുമ്പോൾ ആരും അമ്പരന്നുപോകും. അമ്മയുടെ കാർ മോഷ്ടിച്ച് 140 കിലോമീറ്റർ വേഗതയിൽ ഹൈവേയിലൂടെ പറത്തിയ എട്ട് വയസുകാന്റെ വാർത്ത ലോകം മുഴുവൻ പരന്നുകഴിഞ്ഞു. ഓസ്ട്രേലിയയിലെ ചെറുനഗരമായ സോസ്റ്റിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം ഉണ്ടായത്. മാതാപിതാക്കൾ അറിയാതെ കുട്ടി രാത്രിയിൽ വീട്ടിൽനിന്നും കാറുമായി കടക്കുകയായിരുന്നു.
 
രാത്രിയിൽ ശബ്ദം കേട്ട് പുറത്തിറങ്ങിയ അമ്മ കണ്ടത്. കാറുമായി കുട്ടി മിന്നൽ വേഗത്തിൽ പോകുന്നതാണ്. ഉടൻ തന്നെ മാതാപിതാക്കൾ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് ഉടൻ തന്നെ കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു.  എ44 ഹൈവേയിൽ കയറിയ കുട്ടി അതിവേഗത്തിൽ കാർ പായിച്ചു. കർ ഓടിക്കാൻ കുട്ടി നേരത്തെ തന്നെ പരിശീലനം നേടിയിരുന്നു
 
കുറേ നേരം കാറോടിച്ചപ്പോൾ മടുപ്പുതോന്നിയ എട്ട് വയസുകാരൻ ഹൈവേയിലെ ഒരു പാർക്കിംഗ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്തതോടെയാണ് പൊലീസ് പിടികൂടിയത്. കാർ ഓടിക്കാൻ ആഗ്രഹം തോന്നിയതുകൊണ്ടാണ് ഡ്രൈവ് ചെയ്തത് എന്നായിരുന്നു പൊലീസിന്റെ ചോദ്യത്തിന് ഒരു കൂസലും കൂടാതെ കുട്ടി മറുപടി പറഞ്ഞത്. വാഹനം ഓട്ടോമറ്റിക് ആയതുകൊണ്ട് യാത്ര സുഖകരമായിരുന്നു എന്നും കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയെ പൊലീസ് പിന്നീട് മാതാപിതാക്കൾക്ക് കൈമാറി. 

അനുബന്ധ വാര്‍ത്തകള്‍

Next Article