നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാർഡിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മൊബൈല്‍ ദൃശ്യങ്ങള്‍ കൈമാറണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. ദൃശ്യങ്ങൾ ദിലീപിന് കൈമാറാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ദിലീപിന്റെ ആവശ്യം ക്രൂരമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസിലെ രേഖകള്‍ക്ക് പ്രതിക്ക് അവകാശമുണ്ടെന്നു ചൂണ്ടിക്കാണിച്ചായിരുന്നു ദിലീപിന്റെ നീക്കം. എന്നാൽ നടിയുടെ സ്വകാര്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ഇതു സംബന്ധിച്ച് വിവിധ കോടതികളിലായി ദിലീപ് 11 ഹര്‍ജികള്‍ നല്‍കിയിരുന്നു. നേരത്തെ മജിസ്‌ട്രേട്ട് കോടതിയും സെഷന്‍സ് കോടതിയും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് ദിലീപ് നല്‍കിയ ഹര്‍ജികള്‍ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.