മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍മാരുടെ പട്ടികയിലാണ് മോഹന്‍ലാലിന്‍റെ സ്ഥാനം. അന്യഭാഷകളിലെ സംവിധായകര്‍ പോലും മോഹന്‍ലാലിനെ തങ്ങളുടെ സിനിമകളില്‍ അഭിനയിപ്പിക്കാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. എന്നാല്‍ മലയാളത്തിന്‍റെ വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മാത്രം തന്‍റെ ഒരു സിനിമയിലും മോഹന്‍ലാലിനെ അഭിനയിപ്പിച്ചിട്ടില്ല.
അതേസമയം, മമ്മൂട്ടി പല തവണ അടൂര്‍ ചിത്രങ്ങളില്‍ അഭിനയിച്ചു. മതിലുകളിലും വിധേയനിലും അഭിനയിച്ച മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചു. അനന്തരം എന്ന അടൂര്‍ ചിത്രത്തിലും ചെറിയ വേഷത്തില്‍ മമ്മൂട്ടി എത്തിയിട്ടുണ്ട്.