അതേസമയം, നടിയെ ഉപദ്രവിച്ച കേസില്‍ കക്ഷി ചേരാനുള്ള അമ്മയുടെ നീക്കമാണ് ഒടുവിലത്തെ വിവാദ പ്രശ്നം. താൻ അമ്മയുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയെ അറിയിച്ചതോടെ അമ്മ നേതൃത്വത്തിനുള്ളിൽ തന്നെ വ്യത്യസ്തമായ അഭിപ്രായം ഉണ്ടെന്നാണ് സൂചന. സംഭവം വിവാദമായതോടെ നൽകിയ ഹർജി നടിമാരായ ഹണി റോസും രചന നാരായണൻ കുട്ടിയും പിൻവലിച്ചേക്കും.