പ്രശ്‌നം തണുപ്പിക്കാതെ രക്ഷയില്ല, മോഹന്‍‌ലാല്‍ നേരിട്ടിറങ്ങുന്നു; അമ്മ - ഡബ്യൂസിസി ചര്‍ച്ച ചൊവ്വാഴ്‌ച!

തിങ്കള്‍, 6 ഓഗസ്റ്റ് 2018 (17:57 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തുതുമായി ബന്ധപ്പെട്ട് അമ്മയും ഡബ്യൂസിസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്.

അമ്മ പ്രസിഡന്റ് മോഹന്‍‌ലാല്‍ ഉള്‍പ്പെടയുള്ളവര്‍ ചൊവ്വാഴ്‌ച ഡബ്യൂസിസി ഭാരവാഹികളുമായി ചര്‍ച്ച നടത്തും.  വൈകിട്ട് നാലിന് കൊച്ചിയിലെ ക്രൌണ്‍ പ്ലാസ ഹോട്ടലിലാണ് ചര്‍ച്ച. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തമായ സ്ഥരീകരണം ഉണ്ടായിട്ടില്ല.

ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ സംഘടനയില്‍ നിന്ന് ഡബ്യൂസിസി ഭാരവാഹികള്‍ രാജിവച്ചത് അമ്മയെ പ്രതിരോധത്തിലാക്കിയിരുന്നു. വ്യാപകമായ എതിര്‍പ്പ് നേരിടേണ്ടി വന്നതോടെയാണ് വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ അമ്മ തീരുമാനിച്ചത്.

അതേസമയം, നടിയെ ഉപദ്രവിച്ച കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി  നടിമാരായ ഹണി റോസ്, രചന നാരായണൻ കുട്ടി എന്നിവര്‍ പിന്‍‌വലിച്ചേക്കും.

ആരുടേയും സഹായം ആവശ്യമില്ലെന്നും കുറച്ചു നാളുകളായി അമ്മയുടെ ഭാഗമാ‍യി പ്രവര്‍ത്തിക്കുന്നില്ലെന്നും പീഡിപ്പിക്കപ്പെട്ട നടി അഭിഭാഷക മുഖേനെ കോടതിയിൽ വ്യക്തമാക്കിയതോടെയാണ് കക്ഷിചേരുന്നതില്‍ നിന്നും അമ്മയും നടിമാരും പിന്‍‌വലിഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍