'മോഹൻലാലിന്റെ രാജിഭീഷണി' വാർത്ത തള്ളി 'അമ്മ'; മാതൃഭൂമിക്ക് പരസ്യം ലഭിക്കാത്തതിലുള്ള വിദ്വേഷം

തിങ്കള്‍, 6 ഓഗസ്റ്റ് 2018 (11:01 IST)
മോഹന്‍ലാല്‍ രാജിഭീഷണി മുഴക്കിയെന്നുമുള്ള മാതൃഭൂമിയുടെ വാര്‍ത്ത തള്ളി സിനിമ സംഘടന. "അത് മാതൃഭൂമിക്ക് അമ്മയോടുളള ശത്രുത കൊണ്ടല്ല, മാതൃഭൂമിക്ക് സിനിമാസംബന്ധമായ ഒരു പരസ്യവും നൽകേണ്ടതില്ലായെന്ന് മലയാള സിനിമയിലെ മറ്റു സംഘടകൾ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി പലതരത്തിൽ പരസ്യം ലഭിക്കാത്തതിലുള്ള വിദ്വേഷം മാതൃഭൂമി തീർത്തുകൊണ്ടിരിക്കുകയാണ്"- അമ്മയുടെ ഫേസ്‌ബുക്ക് പേജിലൂടെയുള്ള കുറിപ്പിൽ അറിയിച്ചു.
 
"പുതുതായി പുറത്തിറങ്ങുന്ന എല്ലാ സിനിമകളേയും അധിക്ഷേപിക്കുക മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവരേയും മോശമായി ചിത്രീകരിക്കുക എന്നിങ്ങനെ പലതരത്തിലുള്ള പ്രവർത്തികൾ അവർ ചെയ്യുന്നു" എന്നും കുറിപ്പിൽ വ്യക്തമാക്കി.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
ഇന്ന് രാവിലെ മാതൃഭൂമി ദിനപത്രത്തിൽ വന്ന ഒരു വാർത്തയുടെ അടിസ്ഥാനത്തിൽ അമ്മയിലെ എല്ലാ അംഗങ്ങളുടേയും അറിവിലേക്കായിട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെക്കാൻ ശ്രീ മോഹൻലാൽ സന്നദ്ധത അറിയിച്ചുവെന്നും അമ്മയിൽ ചേരിതിരിവാണെന്നുമാണ് വാർത്ത വന്നിരിക്കുന്നത്. അമ്മയുടെ അംഗങ്ങൾ ആരും തന്നെ ഇതിൽ ആശങ്കപ്പെടേണ്ടതില്ല. അത് മാതൃഭൂമിക്ക് അമ്മയോടുളള ശത്രുത കൊണ്ടല്ല, മാതൃഭൂമിക്ക് സിനിമാസംബന്ധമായ ഒരു പരസ്യവും നൽകേണ്ടതില്ലായെന്ന് മലയാള സിനിമയിലെ മറ്റു സംഘടകൾ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി പലതരത്തിൽ പരസ്യം ലഭിക്കാത്തതിലുള്ള വിദ്വേഷം മാതൃഭൂമി തീർത്തുകൊണ്ടിരിക്കുകയാണ്. പുതുതായി പുറത്തിറങ്ങുന്ന എല്ലാ സിനിമകളേയും അധിക്ഷേപിക്കുക മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവരേയും മോശമായി ചിത്രീകരിക്കുക എന്നിങ്ങനെ പലതരത്തിലുള്ള പ്രവർത്തികൾ അവർ ചെയ്യുന്നു. അതിന്റെ ഭാഗമായി ഇന്ന് അമ്മ സംഘടനയേയും അതിന്റെ പ്രസിഡന്റ് ശ്രീ മോഹൻലാലിനേയും അവർ കടന്ന് ആക്രമിച്ചിരിക്കുകയാണ്. അമ്മയിൽ യാതൊരുവിധത്തിലുമുള്ള പ്രശ്‌നങ്ങളുമില്ല. പ്രസിഡന്റ് മോഹൻലാലും സംഘടനയിലെ ഒരു എക്‌സിക്ക്യൂട്ടീവ് അംഗവും രാജി സന്നദ്ധത അറിയിച്ചിട്ടുമില്ല. ഭാവിയിലും ഇത്തരത്തിലുള്ള വാർത്തകൾ മാതൃഭൂമി പ്രസിദ്ധീകരിക്കാൻ സാദ്ധ്യതയുണ്ട്. അംഗങ്ങൾ ആരും ഇതിൽ ആശങ്കപ്പെടേണ്ടതില്ല. അമ്മ' കൂടുതൽ കെട്ടുറപ്പോടെ മുന്നോട്ട് പോകുന്നതായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍