നായയിൽനിന്നും കപ്‌ളോസൈറ്റോഫിഗ എന്ന അപൂർവ വൈറസ് യുവതിയുടെ ശരീരത്തിൽ പ്രവേശിക്കുകയായിരുന്നു, വൈറസ് ശരീരത്തിൽ പ്രവേശിച്ച് അധികം വൈകാതെ തന്നെ യുവതി അബോധാവസ്ഥയിലായി. യുവതിയുടെ ശരീരം പിങ്ക് നിറമായി മാറുകയും ചർമ്മം മരവിക്കുകയും ചെയ്തു. ഇതോടെ യുവതിയുടെ കൈകളിലെയും കാലുകളിലെയും രക്തം കട്ടപിടീച്ചു.
മരിയയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ വൈകി. ഏഴു ദിവസത്തിന് ശേഷമാണ് വളർത്ത് നായയിൽനിന്നും വൈറസാണ് സ്ത്രീയെ ബാധിച്ചത് എന്ന് കണ്ടെത്തിയത്. അപ്പോഴേക്കും നില ഗുരുതരമായി മാറിയിരുന്നു തുടർന്ന് എട്ട് ശസ്ത്രക്രിയക്ക് വിധേയയാക്കുകയും കൈകാലുകൾ മുറിച്ചുമാറ്റുകയും ചെയ്തതോടെയാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്.